കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ പിടികൂടി

  സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് & കസ്റ്റംസ് (സിബിഐസി) തിരുവനന്തപുരം പ്രാദേശിക ഓഫീസ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മേഖലാ ഉദ്യോഗസ്ഥർ 34 കിലോഗ്രാം ഹൈഡ്രോപോണിക് ലഹരി വസ്തുവും ആംഫെറ്റാമൈൻസമാന പദാർത്ഥങ്ങൾ അടങ്ങിയ 15 കിലോഗ്രാം ചോക്ലേറ്റുകളും പിടിച്ചെടുത്തു. ഇവയുടെ ആകെ മൂല്യം 40 കോടി രൂപയോളമാണെന്നു കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര വ്യോമ റൂട്ടുകളിലൂടെ എത്തിയ കേരള, തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്തു വിശദമായ അന്വേഷണം നടത്തി വരുന്നു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടകളിലൊന്നാണിത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വർദ്ധിച്ച ജാഗ്രതയെ ഈ നടപടി പ്രതിഫലിപ്പിക്കുന്നു. പുതുതായി നിയമിതനായ ചീഫ് കമ്മീഷണറുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ, തിരുവനന്തപുരം മേഖല കഴിഞ്ഞ ആഴ്ചയിൽ മാത്രം അതിന്റെ…

Read More