ജാഗ്രതാ നിര്‍ദേശം: കക്കി-ആനത്തോട് അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

  കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായി റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റിസര്‍ വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2020 സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 976.91 മീറ്റര്‍ ആണ്. കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 974.91 മീറ്റര്‍, 975.91 മീറ്റര്‍, 976.41 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (സെപ്റ്റംബര്‍ 23) വൈകിട്ട് നാലു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 976.25 മീറ്ററില്‍ എത്തി. റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാല്‍, ഇന്ന് (സെപ്റ്റംബര്‍ 23) രാത്രി 12 മണിയോടു കൂടി റിസര്‍വോയറിലെ ജലനിരപ്പ് 976.41 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യത ഉള്ളതിനാല്‍ കെഎസ്ഇബി അണക്കെട്ട്…

Read More