konnivartha.com : മുറുക്കാന്‍ കടയുടെ മറവില്‍ വില്‍പ്പന നടത്തി വന്നിരുന്ന മൂന്നു കിലോ കഞ്ചാവ് മിഠായി കൊച്ചി പോലീസ് പിടിച്ചെടുത്തു . രണ്ടു പേരെ അറസ്റ്റ് ചെയ്തു . വ്യാപകമായി കഞ്ചാവ് മിഠായി വില്‍പ്പന നടന്നു വരുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറെ ദിവസമായി നിരീക്ഷിച്ച ശേഷമാണ് ഇവരെ പോലീസ് പിടികൂടിയത് .”പവർ” എന്ന പേരിലുള്ള കഞ്ചാവ് മിഠായിയാണ് പിടികൂടിയത് മൂന്ന് കിലോയോളം വരുന്ന കഞ്ചാവ് മിഠായിയാണ് കൊച്ചിയിലെ മുറുക്കാന്‍ കടയില്‍ നിന്ന് പൊലീസ് പിടികൂടിയത്.ഉത്തര്‍പ്രദേശ് സ്വദേശി വികാസ്, അസം സ്വദേശി സദാം എന്നിവരാണ് കടയുടെ മറവില്‍ കഞ്ചാവ് മിഠായി വിറ്റിരുന്നത്.100 ഗ്രാം മിഠായിയില്‍ 14 ശതമാനം കഞ്ചാവ് അടങ്ങിയിട്ടുണ്ട് . മിഠായിയില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ പായ്ക്കറ്റിന് പുറമേ തന്നെ എഴുതിയിട്ടുണ്ട്. 40 മിഠായികള്‍ വീതമുള്ള 30 പായ്ക്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. ഒരു മിഠായിയ്ക്ക് …
Read More