konnivartha.com: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. സംസ്ഥാനത്തെ 1321 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 5185 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 98,329 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 3193 പേരെ (3 ശതമാനം) സ്തനാർബുദം…
Read Moreടാഗ്: cancer
ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി
ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം’ കാമ്പയിന്റെ ഭാഗമായി ഗവി കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി ദ്വിദിന കാന്‍സര്‍ ക്യാമ്പ് നടത്തി. 95 പേര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ അംജിത്, ഡോ ദിവ്യ, ഡോ വിന്‍സെന്റ് സേവിയര്‍, ഡോ. പ്രഷോബ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ എടുത്ത പാപ്‌സ്മിയര്‍ സാമ്പിള്‍ ‘നിര്‍ണ്ണയ’ ഹബ് ആന്‍ഡ് സ്‌പോക്ക് വഴി കോഴഞ്ചേരി പബ്ലിക് ഹെല്‍ത്തില്‍ എത്തിച്ച് ഫോളോ അപ്പ് ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
Read Moreസൗജന്യ സ്തനാർബുദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ
konnivartha.com: സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. സ്തനാർബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവർത്തനം. 30 വയസോ അതിന് മുകളിലോ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും പരിശോധന ബുക്ക് ചെയ്യുന്നതിനും 0471 2522299 എന്ന നമ്പരിൽ പകൽ 10 മണിക്കും 4 മണിക്കുമിടയിൽ ബന്ധപ്പെടാം.
Read More