അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രം

വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ കോവിഡ് 19 സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയിലെ എല്ലാ കച്ചവടസ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ് അറിയിച്ചു. വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസുകള്‍ മാത്രം രാത്രി ഒമ്പത് വരെ നടത്താം. എല്ലാ കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് കൃത്യമായി ധരിച്ചും ജീവനക്കാരും ഉപഭോക്താക്കളും നില്‍ക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/വെള്ളം, സോപ്പ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കടകള്‍ അടപ്പിക്കുകയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതുമാണ്. പൊതുചടങ്ങുകള്‍, ബന്ധുവീട് സന്ദര്‍ശനം…

Read More