ബജറ്റ് 2024: പ്രധാന പ്രഖ്യാപനങ്ങൾ

Budget Speech 2024_Malayalam 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം) നികുതി വരുമാനത്തിൽ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1503 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു. കിഫ്ബി ഉൾപ്പടെ മൂലധന നിക്ഷേപ മേഖലയിൽ 34,530 കോടിയുടെ വകയിരുത്തൽ വിളപരിപാലനത്തിന് 535.90 കോടി. ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി. നാളീകേര കൃഷി വികസനത്തിന് 65 കോടി. ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതിൽ 25 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും. കാർഷികോൽപ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.…

Read More