ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള: ചരിത്ര പരേഡുമായി 56-ാം പതിപ്പിന് തുടക്കം

  konnivartha.com: തെരുവുകളിലേക്ക് ചുവടുകൾ വെക്കൂ, ആ താളം അനുഭവിക്കൂ; ചുരുളഴിയുന്ന കഥകളെ കണ്ടറിയൂ; ഗോവയെ വിസ്മയത്തിൻ്റെ ജീവസ്സുറ്റ തിരശ്ശീലകളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള. ഐഎഫ്എഫ്ഐ-യുടെ ശ്രദ്ധേയമായ പ്രയാണത്തില്‍ ഇതാദ്യമായി പരമ്പരാഗത വേലിക്കെട്ടുകള്‍ ഭേദിച്ച് ഗോവയുടെ ഊർജസ്വലമായ ഹൃദയത്തിലേക്ക് മേള കടന്നുചെന്നു. ഇതുവരെ കാണാത്ത അഭൂതപൂർവമായ ആഘോഷത്തിലലിഞ്ഞ് ഗോവയിലെ ജനങ്ങളെയും തെരുവുകളെയും മനസ്സിനെയും മേള വരവേറ്റു. പ്രൗഢമായ ഉദ്ഘാടനച്ചടങ്ങിൻ്റെ ഭാഗമായി ഐഎഫ്എഫ്ഐ 2025 നഗരത്തെ വിശാലമായ ജീവസ്സുറ്റ കാൻവാസാക്കി മാറ്റി. സിനിമയുടെ തിളക്കം സാംസ്കാരിക പ്രൗഢിയില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ കഥവിഷ്കാരത്തിൻ്റെ മായാജാലം തെരുവുകളില്‍ നൃത്തം ചെയ്തു. കലാകാരന്മാരും കലാപ്രകടനം നടത്തുന്നവരും സിനിമാ പ്രേമികളും തെരുവുകളിൽ ഊർജവും ആവേശവും നിറച്ചപ്പോൾ സർഗാത്മകതയുടെ മിടിക്കുന്ന ഇടനാഴിയായി ഗോവ മാറി. ഇത് മേളയുടെ കേവലം തുടക്കമല്ല, മറിച്ച് ഐഎഫ്എഫ്ഐയുടെ പാരമ്പര്യത്തിലെ ധീരമായ പുത്തന്‍ അധ്യായത്തിൻ്റെ പിറവിയുടെ സൂചനയാണ്. ആഘോഷങ്ങൾക്ക് തുടക്കം…

Read More