ബ്ലോക്ക് കൺവൻഷനും ലഹരിയ്ക്ക് എതിരെ  ബോധവൽക്കരണവും നടത്തി

  konnivartha.com: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 33-ാം സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിക്കുന്നതിനും സമൂഹത്തിൽ ഭീകരമായ തോതിലുള്ള ലഹരിവ്യാപനത്തിനെതിരെ ബോധവൽക്കരണത്തിനും ആയി കെ കെ എസ് എസ് പി യു കോന്നി ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവൻഷൻ ചേർന്നു. ബ്ലോക്ക് പ്രസിഡൻ്റ് ആർ. വിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ഉമ്മൻ മത്തായി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കോന്നി അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. അനിൽകുമാർ ലഹരിയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ജില്ലാ ജോ. സെക്രട്ടറി സി.പി. ഹരിദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായസി.പി.രാജശേഖരൻനായർ, ശ്രീ. ഇ. പി. അയ്യപ്പൻനായർ, വനിതാവേദി കൺവീനർ എസ്. സുമംഗല , സി.കെ. വിദ്യാധരൻ , എൻ. എസ്. മുരളീമോഹൻ ,പി.ജി. ശശിലാൽ എന്നിവർ സംസാരിച്ചു

Read More