കേരള ഘടകം ബിജെപിയിൽ വൻ അഴിച്ചുപണി:ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി : 27 ന് പ്രഖ്യാപിക്കും

  konnivartha.com: സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചിരുന്നു. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചിരിക്കുന്നത്. വരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന നിലയില്‍ ആണ് 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ചത് .ഇതിനെല്ലാം അധ്യക്ഷൻമാര്‍ ഉണ്ടാകും . കൃത്യമായ രാഷ്ട്രീയ നിരീക്ഷണത്തോടെയാണ് ആണ് ബി ജെ പി കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് . ദൈനംദിനം ഉള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവ കൃത്യമായി ചര്‍ച്ച ചെയ്തു പാളിച്ചകള്‍ തിരുത്തിയാണ് മുന്നേറുന്നത് . കൃത്യമായ…

Read More

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: പൂര്‍ണ്ണ ഫലം : യുഡിഎഫിന് നേട്ടം

  konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…

Read More

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

  പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു.എൽഡിഎഫ്. നാളെ (ഒക്ടോബര്‍ 17) എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

Read More

ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റി അഭിനന്ദന സഭ സംഘടിപ്പിച്ചു

  konnivartha.com: ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അഭിനന്ദന സഭ മുൻ നിയമസഭാ ചീഫ് വിപ്പും പൂഞ്ഞാർ എം എൽ എ യുമായിരുന്ന പി സി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ്‌ അയിരൂർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി എ സൂരജ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി അഭിസംബോധന പ്രസംഗം നടത്തി ദേശീയ കൌൺസിൽ അംഗം വിക്ടർ ടി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ സൂരജ് ഇലന്തൂർ, ദീപ ജി നായർ, പി ആർ ഷാജി,ബിജു മാത്യു,ഐശ്വര്യ ജയചന്ദ്രൻ, കെ കെ ശശി, അജിത് പുല്ലാട്, റോയ് മാത്യു, സലീം കുമാർ കല്ലേലി , പി എസ് പ്രകാശ്, ബൈജു കോട്ട തുടങ്ങിയവർ സംസാരിച്ചു

Read More

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ:30 കാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ 72 മന്ത്രിമാര്‍

  ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയെ മന്ത്രിയാക്കിയത് പുതിയ പാർട്ടി അധ്യക്ഷൻ വൈകാതെ വരും എന്ന സൂചനയായി. ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാല്‍ ഖട്ടാർ എന്നിവരും കാബിനെറ്റിലെത്തി. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ ഡി യുവിന്‍റെ ലല്ലൻ സിങ്, ലോക ജൻ ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ, ജെ ഡി എസിന്‍റെ എച്ച് ഡി കുമാരസ്വാമി, എച്ച് എ എം നേതാവ് ജിതൻ റാം മാഞ്ചി എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുള്ള കാബിനെറ്റ്…

Read More

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരുടെ ഉല്ലാസ യാത്ര നിയമ വിരുദ്ധം :അഡ്വ. വി എ സൂരജ്

  konnivartha.com/പത്തനംതിട്ട :കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ച ഉല്ലാസ യാത്രക്ക് പോയ സംഭവം അംഗീകരിക്കാനാവില്ലെന്നു ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഭരണതകർച്ചയുമാണ് ഈ സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നടക്കുന്നത്. സർക്കാർ നോക്ക്കുത്തിയാണ്. മന്ത്രിമാർ വിദേശ യാത്രകൾ നടത്തുമ്പോൾ ഉദ്യോഗസ്ഥർ ഉല്ലാസയാത്ര നടത്തുന്നു.സർക്കാർ ശമ്പളം പറ്റി ജനങ്ങളെ വഞ്ചിക്കുകയാണ് ഇവർ ചെയ്യുന്നത്. പാവപ്പെട്ട ജനങ്ങൾ സർക്കാർ ഓഫീസ് കയറി ഇറങ്ങുന്നു. ഇവിടുത്തെ ജില്ലാ ഭരണ കൂടം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തഹസീൽദാർ ഉൾപ്പെടെ ഇത്രയും ജീവനക്കാർക്ക് അവധി അനുവദിച്ചതാരാണ് എന്ന് പറയാൻ കളക്ടർ തയ്യാറാവണം. കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്നും ജില്ലയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.

Read More

മിഷന്‍ 2024-ന് വന്‍ പദ്ധതിയുമായി ബിജെപി: കേരള ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി

  konnivartha.com : 2024-ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചു . സംസ്ഥാനങ്ങളുടെ ചുമതല നേതാക്കള്‍ക്ക് വീതിച്ച് നല്‍കിയാണ് മിഷന്‍ 2024-ന് ബിജെപി തുടക്കമിട്ടത് . കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്.കേരള ബിജെപി ഘടകത്തിന്‍റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

Read More

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

  konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി. അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ് പ്ലാപ്പള്ളി വരെ നീളുന്നത്.   കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ മാറ്റാൻ…

Read More

കോന്നിയിലെ ഭൂമി കയ്യേറ്റം : ശക്തമായ നടപടി സ്വീകരിക്കണം

  കോന്നി വാര്‍ത്ത : കോന്നി മെഡിക്കൽ കോളേജിനു സമീപം നടക്കുന്ന ഭൂമി കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ്, ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷർ മോഹൻദാസ് ചിറയിൽ, മഹിളാ മോർച്ചാ ഭാരവാഹി ഗീതാ സനൽ, അഖിൽ ആർ എന്നിവരുൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു. ഉന്നതരായ പലരുടെയും ഒത്താശയോടെ ആണ് ഈ കയ്യേറ്റം നടന്നിരിക്കുന്നതെന്നും പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ബിജെപി പറഞ്ഞു. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൃഷിഭൂമി അതിർത്തി നിർണ്ണയിച്ച് സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി വി.എ സൂരജ് പറഞ്ഞു.

Read More

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം പുറത്തിറക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും . ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക.

Read More