konnivartha.com: സംസ്ഥാനത്തെ 31 വാർഡുകളിലാണ്ഉപ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി.ആകെ 102 സ്ഥാനാർഥികൾ ജനവിധി തേടിയിരുന്നു.മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. UDF LDF NDA OTH 16 11 3 1 തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണൂർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ യുഡിഎഫിന് വൻനേട്ടം. മൂന്നുപഞ്ചായത്തുകളും എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പൂര്‍ണ്ണ ഫലം 👇 https://sec.kerala.gov.in/public/te/ തൃശ്ശൂർ നാട്ടികയിൽ യുഡിഎഫിന് അട്ടിമറി വിജയം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ 260 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡിലാണ് യുഡിഎഫിന്റെ അട്ടിമറി വിജയം. ഇത് ഇതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വന്നൂർ…
Read Moreടാഗ്: ‘Birds that have flown before’ honored by the Pioneer Club
‘മുമ്പെ പറന്ന പക്ഷികള്‍’ പയനിയര്‍ ക്ലബിന്റെ ആദരം ഏറ്റുവാങ്ങി
konnivartha.com/ ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ‘മുമ്പെ പറന്ന പക്ഷികള്‍’ ഒന്നിച്ചുചേര്‍ന്ന അപൂര്‍വ്വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു. 1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് ഏഴാം കടലിനക്കരെയ്ക്ക് സാഹസികമായി എത്തുകയും കടുത്ത പോരാട്ടത്തിലൂടെ സ്വന്തം കാലടിപ്പാടുകള്‍ ഈ മണ്ണില്‍ പതിപ്പിക്കുകയും ചെയ്ത മഹാരഥര്‍, പിന്നിട്ട കാലത്തെപ്പറ്റി അനുസ്മരിച്ചത് പുതിയ കാഴ്ചപ്പാടുകള്‍ പകർന്നു. അവര്‍ തുറന്നിട്ട പാതയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറ അനുഭവങ്ങളില്‍ സ്ഫുടംചെയ്ത പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ നന്ദിപൂർവം ഏറ്റുവാങ്ങി. ആദ്യതലമുറയെ പ്രതിനിധീകരിക്കുന്ന പയനിയര്‍ ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷികവും അവാര്‍ഡ് ദാനവും ആദ്യകാൽ കുടിയേറ്റക്കാരുടെ വലിയ പ്രാതിനിധ്യത്തില്‍ തികച്ചും ധന്യമായി. അടുത്തയിടയ്ക്ക് വേര്‍പിരിഞ്ഞുപോയവര്‍ക്ക് പ്രണാമങ്ങളര്‍പ്പിച്ചും അവരുടെ ഓര്‍മ്മകള്‍ പുതുക്കിയും സമ്മേളനം വിതുമ്പല്‍കൊണ്ടു. പ്രൊഫ ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ…
Read More