വരയും ,പാട്ടും, പറച്ചിലുമായ് ചെങ്ങറ സമരഭൂമിയില്‍ നിന്നൊരു ചിരി വര

കോന്നി:ചെങ്ങറ എന്ന ഗ്രാമം.കോന്നിയുടെ രേഖാ ചിത്രമായ ചെങ്ങറ ഇന്ന് അറിയപ്പെടുന്നത് അതസ്ഥിത വിഭാഗ കുടിയേറി പാര്‍ക്കുന്ന സ്ഥലം .കുത്തക പാട്ട കമ്പനിയായ ഹാരിസ്സന്‍ അനധികൃതമായി കൈ വശം വച്ചനുഭവിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ റബര്‍ വരുമാനം വിദേശകാര്യ ഫണ്ടില്‍ നിക്ഷേപിക്കുന്ന മുതലാളിയുടെ “ഭൂമിയില്‍ “കടന്നുകയറി കുടില്‍ കെട്ടി സമരം ചെയ്തു കൊണ്ട് ജീവിക്കുന്ന കുറെ മനുഷ്യരുടെ ഭൂമി…. ചെങ്ങറ.ഇവിടെ യിതാ മറ്റൊരു സമരം അത് തൂലികയില്‍ വിരിഞ്ഞ വരകളുടെ സംഗമഭൂമി .ബിനു കൊട്ടാരക്കര എന്ന അനുഗ്രഹീത കലാകാരന്‍ ചെങ്ങറയിലെ നൂറു കണക്കിന് വരുന്ന കുരുന്നുകള്‍ക്ക് കറുപ്പും വെളുപ്പും ചേര്‍ന്ന വരകളില്‍ തീര്‍ത്ത ചിത്രങ്ങള്‍ എങ്ങനെ വരയ്ക്കാം എന്നുള്ള ബാലപാഠം പകര്‍ത്തി നല്‍കി .വരകളുടെ ലോകത്ത് കുരുന്നുകളുടെ രംഗ പ്രവേശനം .കുഞ്ഞുങ്ങളെ കാര്‍ട്ടൂണ്‍  രചനകളുടെ ആദ്യ പാഠം പഠിപിച്ച ബിനുവിനും ഇത് ആദ്യ പാഠം. ചെങ്ങറ എന്ന സമര…

Read More