ബൈക്ക് മോഷണം : കലഞ്ഞൂർ  നിവാസിയടക്കം നാല്  പ്രതികൾ അറസ്റ്റിൽ

  konnivartha.com : അടൂർ മൂന്നാളത്ത് വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ടു മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസിൽ നാല് പ്രതികളെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി തുമ്പമൺ നോർത്ത് മുറിയിൽ പുന്നക്കുന്ന് നെടുംപൊയ്ക മേലേതിൽ ഡാനിയേലിന്റെ മകൻ വയസ്സുള്ള മോനായി എന്ന് വിളിക്കുന്ന ജസ്റ്റിൻ ഡാനിയേൽ(23), കുളനട വില്ലേജിൽ കൈപ്പുഴ നോർത്ത് പാണിൽ ചെങ്ങന്നൂർ വിളയിൽ വീട്ടിൽ പാണിൽ ബിജു എന്നറിയപ്പെടുന്ന ബിജു മാത്യു (43), കലഞ്ഞൂർ കാഞ്ഞിരം മുകളിൽ സന്ധ്യ ഭവനം വീട്ടിൽ ശ്രീകുമാറിന്റെ മകൻ വിഷ്ണു(19), അടൂർ പെരിങ്ങനാട് മലമേക്കര കടക്കൽ തെക്കേതിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണു(18) എന്നിവരാണ് അറസ്റ്റിലായത്.   ഈമാസം നാലിന് പുലർച്ചയോടെയാണ് മൂന്നാളം ശ്രീനിലയം വീട്ടിൽ സന്തോഷ്‌കുമാറിന്റെ വീടിൻറെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന ഹോണ്ടാ ആക്ടീവ സ്‌കൂട്ടറും, യമഹ ആർ എക്സ് 100 മോട്ടോർ സൈക്കിളും മോഷണം പോയത്.…

Read More