konnivartha.com: കോന്നിയിലും പന്തളത്തും ഉണ്ടായ രണ്ടു വ്യത്യസ്ത ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.കോന്നിയില്‍ നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കണ്‍സക്ഷന്‍ കമ്പനിയുടെ ലോറിയില്‍ ഇടിച്ചു തണ്ണിതോട് എലിമുള്ളുംപ്ലാക്കല്‍ വാഴ മുട്ടത്തു വീട്ടില്‍ പരേതനായ രാജേന്ദ്രന്‍റെയും ശാന്തയുടെയും മകന്‍ ശരത് രാജ് ( 23 )ആണ് മരിച്ചത് . കോന്നി പൂവന്‍പാറയില്‍ വെച്ചു നിര്‍ത്തിയിട്ട നാഷണല്‍ ലോറിയുടെ മുന്നിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു . വെളുപ്പിനെ ഒരു മണിയോടെ ആണ് സംഭവം .അര മണിക്കൂര്‍ നേരം റോഡില്‍ കിടന്നു .കോന്നി പോലീസ് സ്ഥലത്ത് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ ,ഫുഡ് ഡെലിവറി ബോയി എന്നീ നിലയില്‍ ജോലി നോക്കി വന്നിരുന്നു . നിലവില്‍ പത്തനാപുരത്തെ വീട്ടില്‍ ആണ് താമസം . ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത് . സഹോദരി…
Read More