konnivartha.com: “വീഡ്ഔട്ട്” (“WeedOut”) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഒരു അഖിലേന്ത്യാ ദൗത്യത്തിലൂടെ, രാജ്യത്ത് ഹൈഡ്രോപോണിക് കഞ്ചാവ് കള്ളക്കടത്ത് നടത്തുന്ന ഒരു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) തകർത്തു. ബെംഗളൂരുവിലെ ക്രാന്തിവീര സംഗോളി രായണ്ണ റെയിൽവേ സ്റ്റേഷനിലും ഭോപ്പാൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും ഡിആർഐ ഉദ്യോഗസ്ഥർ ഒരേസമയം പരിശോധന നടത്തി ഡൽഹിയിലേക്കുള്ള രാജധാനി ട്രെയിനിൽ (22691) സഞ്ചരിച്ച രണ്ട് യാത്രക്കാരുടെ ബാഗേജുകൾ ബെംഗളൂരുവിൽവെച്ച് പരിശോധിച്ചതിൽ നിന്ന് 29.88 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു. ഏകോപിതമായ മറ്റൊരു നടപടിയിൽ, 2025 ഓഗസ്റ്റ് 19 ന് ബെംഗളൂരുവിൽ നിന്ന് രാജധാനി ട്രെയിനിൽ കയറിയ മറ്റു രണ്ട് യാത്രക്കാരിൽ നിന്ന് ഭോപ്പാൽ ജംഗ്ഷനിൽ വെച്ച് 24.186 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തു അതേസമയം, ഈ കള്ളക്കടത്ത് സംഘത്തിന്റെ സഹ സൂത്രധാരനെ ന്യൂഡൽഹിയിൽ നിന്ന്പിടികൂടുകയും മയക്കുമരുന്ന് കടത്തിലൂടെയുള്ള 1,025 കോടി…
Read More