കോന്നി മെഡിക്കല്‍ കോളേജില്‍ അടുത്ത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഭൂമി പൂജ മറ്റ് മെഡിക്കല്‍ കോളജുകളെപ്പോലെ കോന്നി മെഡിക്കല്‍ കോളേജിലും വിപുലമായ സൗകര്യം വരും കോന്നി വാര്‍ത്ത ഡോട്ട് കോം : മെഡിക്കല്‍ കോളജിലെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 241.01 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്‍റെ ഭൂമി പൂജയാണ് നിര്‍മ്മാണ കമ്പനി ഈ 25 നു രാവിലെ നടത്തുന്നത് .ഇപ്പോള്‍ 199, 17 ,16,391 കോടി രൂപയാണ് അനുവദിച്ചത് . കിഫ്ബി ധനസഹായത്തോടെ വിപുലമായ അടിസ്ഥാനസൗകര്യ വികസനമാണ് കോന്നി മെഡിക്കല്‍ കോളജില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും രണ്ടാം ഘട്ടത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കൂടിയാണ് തുകയനുവദിച്ചത്. മൊത്തത്തില്‍ 5,72,000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ സാധ്യമാകുന്നത്ഇപ്പോള്‍ 5,72,389 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടക്കും . 200 കിടക്കകളാണ് ഇതിലൂടെ അധികമായി…
Read More