കോന്നി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

  konnivartha.com; കോന്നി ഗ്രാമ പഞ്ചായത്ത് മാമ്മൂട് വാർഡിലെ ബംഗ്ലാമുരുപ്പ് പ്രദേശത്തെ ഏകദേശം 60 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിനായി ബംഗ്ലാമുരുപ്പ് കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടിവെള്ളത്തിന് ഏറെ ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കിണർ നിർമ്മിക്കുന്നതിന് പ്രദേശവാസിയായ കുരട്ടിയിൽ കുരട്ടിയിൽ എം. മിനി സ്ഥലം വിട്ടു നൽകിയതോടെയാണ് പദ്ധതി നടത്തിപ്പ് വേഗത്തിലായത്. തുടർന്ന് ടാങ്ക് നിർമ്മിക്കുന്നതിനായി വനം വകുപ്പിൻ്റെ സ്ഥലമായ ഐ ബി പ്രദേശത്ത് സ്ഥലം കണ്ടെത്തുകയും സ്ഥലം ഗ്രാമ പഞ്ചായത്തിലേക്ക് വിട്ടു കിട്ടുന്നതിനായി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ് മുൻകൈയ്യെടുത്തു നടത്തിയ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിയ്ക്കുവാൻ കഴിഞ്ഞത്. ആദ്യഘട്ടമായി ജില്ലാ – ഗ്രാമ പഞ്ചായത്തുകളുടെ 3840000 രൂപ വകയിരുത്തിയാണ് കിണർ നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നത്. രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ…

Read More