konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് വനം വകുപ്പിന്റെ തികഞ്ഞ അനാസ്ഥ മൂലം ജീവന് നഷ്ടമായ പിഞ്ചു കുഞ്ഞിന്റെ മരണത്തില്‍ ഉത്തരവാദികളായ മുഴുവന്‍ വനപാലകരെയും മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം .കോന്നി ഇക്കോ ടൂറിസം കേന്ദ്രം നടത്തിപ്പില്‍ ലക്ഷങ്ങളുടെ വരുമാനം ആണ് മുഖ്യ ലക്ഷ്യം .എന്നാല്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചു .ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ വന്നു പോകുന്ന കേന്ദ്രം ആണ് കോന്നി ആനക്കൂടും ഇക്കോ ടൂറിസം കേന്ദ്രവും . തലയെണ്ണി ലക്ഷങ്ങള്‍ വാങ്ങുന്നത് അല്ലാതെ അറ്റകുറ്റപണികള്‍ ഇല്ല . ഈ കേന്ദ്രം നിലനില്‍ക്കുന്നത് ഏതാനും ഇപ്പോള്‍ ഉള്ള ആനയുടെ പിന് ബലത്തില്‍ ആണ് .ഒപ്പം ആന മ്യൂസിയം .മറ്റൊരു വികസനവും ഇപ്പോള്‍ ഇല്ല . ആനപ്പിണ്ടം കൊണ്ട് ഓഫീസ് ഫയല്‍ നിര്‍മ്മിക്കുന്ന യൂണിറ്റു പോലും ആരുടെ അനാസ്ഥയില്‍ ആണ് നിലച്ചത് . ലക്ഷകണക്കിന് രൂപയുടെ…
Read More