konnivartha.com: ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കൃത്യമായി സംവദിക്കാൻ കഴിയുന്ന വിധത്തിലാണ് സിനിമ നിർമ്മിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സജി വാഗമണ്ണുമായി നേരിട്ടും, ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താൻ സാധിക്കാതിരുന്ന രാജീവ് ചെറൂപ്പയുമായി വീഡിയോ കാൾ വഴിയും മന്ത്രി സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. രചനയും സംവിധാനവും…
Read Moreടാഗ്: b positive
ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാർത്ഥിയിൽ മിടിക്കും: 6 പേർക്ക് പുതുജീവനേകി ടീച്ചർ യാത്രയായി
konnivartha.com: ഒരുപാട് വിദ്യാർഥികൾക്ക് അറിവും സ്‌നേഹവും കരുതലും പകർന്ന കൊല്ലം കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം വിദ്യാർത്ഥിയിൽ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ ചികിത്സയിലുള്ള തൃശൂർ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സർക്കാർ മേഖലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ മാത്രമാണ് ഇതുവരെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. വളരെ വേദനയിലും അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരവറിയിച്ചു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് ശ്രീചിത്രയുടെ മറ്റൊരു അഭിമാന…
Read More