ശബരിമല ക്ഷേത്ര സമയം (23.11.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും. തീർത്ഥാടകർക്കായി പമ്പയിൽ ഇൻഫർമേഷൻ കൗണ്ടർ പമ്പ ത്രിവേണിയിൽ നിലയ്ക്കൽ ബസ് വെയിറ്റിംഗ് ഏരിയയിൽ കെ.എസ്.ആർ.ടി.സി. യുടെ ഇൻഫർമേഷൻ കൗണ്ടർ ആരംഭിച്ചു. ഇവിടെ24 മണിക്കൂറും സേവനം ലഭ്യമാണെന്ന് കെ.എസ്.ആർ.ടി.സി. പമ്പ സ്പെഷൽ ഓഫീസർ അറിയിച്ചു. ആപത്‌ഘട്ടത്തിൽ സഹായമേകാൻ ‘ആപ്ത മിത്ര’ അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖത്തും അഗ്നി സുരക്ഷാ സേനയ്ക്ക് ഒപ്പം പ്രവർത്തിക്കാൻ ശബരിമലയിൽ ആപ്ത മിത്ര സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് സേന സുസജ്ജം. സന്നിധാനത്തും പമ്പയിലുമായി 15 വീതം വോളന്റിയർമാരെയാണ് അഗ്നി സുരക്ഷ സേനയ്ക്ക്…
Read Moreടാഗ്: ayyappa temple
മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും
konnivartha.com: മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട (നവംബർ 15) തുറക്കും.വൈകിട്ട് അഞ്ച് മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. 15 മുതൽ 29 വരെയുള്ള തിയതികളിലെ എല്ലാ സമയത്തുമുള്ള എല്ലാ സ്ലോട്ടുകളിലും ബുക്കിംഗ് കഴിഞ്ഞിട്ടുണ്ട്. ഇനി 30-ാം തിയതി ഉച്ചക്ക് ശേഷമുള്ള കുറച്ച് സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിംഗ് ആയിരിക്കും. സ്പോട് ബുക്കിംഗിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. മണ്ഡല, മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ച വൈകിട്ട് നടതുറക്കുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നു…
Read Moreശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം
ആരോഗ്യകരമായ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം: സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് മറ്റൊരു മണ്ഡല കാലത്തിന് വിപുലമായ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് സജ്ജമാക്കി വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രധാന ശബരിമല പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. മലകയറ്റത്തിൽ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി. ശബരിമല…
Read Moreശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു
ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ് നിയുക്ത ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. വാസുദേവൻ നമ്പൂതിരി കോഴിക്കോട് സ്വദേശിയാണ്. 24 പേരിൽ നിന്നാണ് എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. 15 പേരുടെ അന്തിമ പട്ടികയിൽ നിന്നാണ് വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്.ഉഷപൂജക്ക് ശേഷം രാവിലെ ഏഴരയോടെയാണ് ശബരിമലയിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട…
Read Moreപൊന്നു പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്
എസ്.ഹരികുമാർ konnivartha.com: കാടും മേടുംകടന്ന് മലകൾതാണ്ടി കാനനവാസനെ കാണാനൊരു യാത്ര. മനസിലും ചുണ്ടിലും ശരണമന്ത്രം. ലക്ഷ്യം അയ്യപ്പദർശനം. ഒന്നു കാണണം. കണ്ടൊന്നു തൊഴണം. മാർഗങ്ങളെത്ര ദുർഘടമായാലും. സന്നിധാനത്തേക്കടുക്കുമ്പോഴുള്ളിൽ ആയിരം മകരജ്യോതി ഒന്നിച്ചു തെളിയും പോലെ. പൊന്നു പതിനെട്ടാംപടി കാണുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്ന ധന്യത. പിന്നെ ഓരോ പടിയിലും തൊട്ടുതൊഴുത് അയ്യപ്പസന്നിധിയിലേക്ക്. അയ്യപ്പചരിതവും പുണ്യവുമൊക്കെ നിറഞ്ഞ പതിനെട്ടാം പടിയ്ക്കും പറയാനേറെയുണ്ട്. ശബരിശ സന്നിധിയിലേക്കുള്ള മാർഗം മാത്രമല്ലത്. മനസും ശരീരവും ശുദ്ധമാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണത് . നമ്മുടെ പുരാണങ്ങളും ഉപ പുരാണങ്ങളും പതിനെട്ടാണ്. ഭഗവത്ഗീതയുടെ അധ്യായങ്ങളും പതിനെട്ടുതന്നെ. പതിനെട്ടിന്‍റെ ഈ പ്രാധാന്യംതന്നെയാണ് പടിയിലും നിറയുന്നത് എന്നൊരു വിശ്വാസമുണ്ട്. പതിനെട്ടിന്റെ മഹത്വം ഇനിയും അവസാനിക്കുന്നില്ല. ഒരു മനുഷ്യായുസിൽ പഠിക്കേണ്ട പതിനെട്ട് ശാസ്രങ്ങളുണ്ട്. നാല് വേദങ്ങൾ- ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം. ആറു ദർശനങ്ങൾ- സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ,…
Read More