വടശ്ശേരിക്കരയില്‍ അയ്യപ്പ ഭക്തന്‍ ഷോക്ക് ഏറ്റു മരിച്ചു :നടപടി വേണം :അയ്യപ്പ സേവ സംഘം

  konnivartha.com: വടശ്ശേരിക്കരയില്‍ തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ് വൈദ്യുതി ലൈനിനോട്‌ കൂട്ടിച്ചേർത്തിട്ടുള്ള വയറിൽനിന്നും ഷോക്ക്‌ അടിച്ച് മരണപ്പെട്ടത്.വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു കാരണം എന്ന് അയ്യപ്പ സേവ സംഘം ആരോപിച്ചു . വടശ്ശേരിക്കര പാലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നുമാണ് വൈദ്യുതിഷോക്ക് ഏറ്റ് മരണപ്പെട്ടത് എന്നാണ് അയ്യപ്പ സേവ സംഘം ആരോപിക്കുന്നത് . ശബരിമല പോയി തിരികെ എത്തിയ 50 അംഗ സംഘത്തിന്റെ കൂടെ എത്തിയ സ്വാമിക്കാണ് അപകടം സംഭവിച്ചത്.ഈ ക്രൂരത ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇങ്ങനെ ഉള്ള അനാസ്ഥ അനുവദിച്ചു നൽകാൻ പാടില്ല. ഒരു വർഷമായി വടശ്ശേരിക്കര സ്വദേശികൾ പലരും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഈ ഭാഗത്ത് എർത്ത് ഉള്ളത് കൊണ്ടാണ് എന്ന് പരാതി പറഞ്ഞിട്ടും പരിശോധന നടത്താനോ ഒന്നും വൈദ്യുതി…

Read More