മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി…
Read Moreടാഗ്: ayyappa samgamam
പമ്പയില്‍ അയ്യപ്പസംഗമം നടത്താം : സുപ്രീം കോടതി
ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്.
Read Moreശബരിമല സംരക്ഷണസംഗമം 22ന് പന്തളത്ത് നടക്കും
ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 22 ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തും . സന്യാസികളും വിവിധ ഹൈന്ദവ സംഘടനകളുടെയും ശബരിമലയുമായി ആചാരപരമായി ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും സംഘാടക സമിതിയോഗത്തില്‍ പങ്കെടുത്തു . ഈ മാസം 20 നാണ് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ അയ്യപ്പസംഗമം നടത്തുന്നത്.ഇതിന് എതിരെ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു വന്നു . അയ്യപ്പ വിശ്വാസികളെ അണിനിരത്തി പന്തളം കേന്ദ്രമാക്കി ഘോഷയാത്രയും സമ്മേളനവും നടത്താനും തീരുമാനമായി . 101 അംഗ സംഘാടകസമിതിയുടെ പ്രസിഡന്റായി പന്തളം കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറിയും ശബരിമല കർമസമിതിയുടെ സംസ്ഥാന അധ്യക്ഷനുമായ പി.എൻ.നാരായണ വർമയെ തിരഞ്ഞെടുത്തു.വത്സൻ തില്ലങ്കേരി ( വര്‍ക്കിംഗ് പ്രസി), വി.ആർ.രാജശേഖരൻ (വൈ.പ്രസി.), കെ.പി.ഹരിദാസ്, അനിൽ വിളയിൽ, എസ്.ജെ.ആർ.കുമാർ (ജന. കൺ), കെ.സി.നരേന്ദ്രൻ, ജയൻ ചെറുവള്ളിൽ, വി.കെ.ചന്ദ്രൻ (ജോ. കൺ.)എന്നിവരെ തെരഞ്ഞെടുത്തു .…
Read Moreആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന്:വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും: മന്ത്രി വി എന്‍ വാസവന്‍
konnivartha.com: ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20 ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. കേന്ദ്ര മന്ത്രിമാര്‍, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് സംഗമം ഒരുക്കുന്നത്. ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം.…
Read More