അയ്യന്‍മല ഉരുള്‍പൊട്ടല്‍ : മുകള്‍ ഭാഗം പിളര്‍ന്നു കീറി : സ്ഥലം എം എല്‍ എ സന്ദര്‍ശിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ശക്തമായ ഇരമ്പത്തെ പോലും നിഷ്പ്രഭമാക്കി വലിയ സ്‌ഫോടന ശബ്ദം ആണ് വെള്ളിയാഴ്ച പകല്‍ രണ്ടു മണിയോടെ തങ്ങള്‍ കേട്ടതെന്ന് അയ്യന്‍മല ഭാഗത്തെ നാട്ടുകാര്‍ രാജു എബ്രഹാം എംഎല്‍എയോട് പറഞ്ഞു. ഈ ശബ്ദം അയ്യന്‍മല, നാറാണം തോട്, പമ്പാവാലി നിവാസികളെല്ലാം കേട്ടു. ഇത് പറയുമ്പോഴും മാറാത്ത നടുക്കം മുഖങ്ങളില്‍ കാണാമായിരുന്നു. ശക്തമായ ഉരുള്‍പൊട്ടലില്‍ നാശംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേയാണ് നാട്ടുകാര്‍ രാജു എബ്രഹാം എംഎല്‍എയോട് തങ്ങളുടെ അനുഭവം പങ്കുവച്ചത്. ദുര്‍ഘടവും ചെങ്കുത്തായതുമായ സ്ഥലത്തൂടെ ഏറെ ആയാസപ്പെട്ടാണ് എംഎല്‍എയും സംഘവും സ്ഥലത്ത് എത്തിയത്. തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, എസ് ഹരിദാസ്, സി എസ് സുകുമാരന്‍ എന്നിവര്‍ എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നു. നിലയ്ക്കലിന്റെ കിഴക്കുഭാഗത്ത് ചെരുവില്‍ ആണ് അയ്യന്‍മല സ്ഥിതി ചെയ്യുന്നത്. ഉരുള്‍പൊട്ടലില്‍ ഉരുണ്ടു വന്ന 10 മുതല്‍ 20 ടണ്‍…

Read More