ഗവൺമെൻറ് പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക് തുടക്കം

  konnivartha.com: സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ എറണാകുളം യൂണിറ്റ് ഐ സി ഡി എസ് പ്രോജക്ട് കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള രണ്ട് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് കുറുപ്പം പടിയിലെ രായമംഗലം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക മുരളീധരൻ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് വാഴക്കുളം സി.ഡി.പി.ഒ റഷീദ, സിബിസി എറണാകുളം ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ് കെ , സി.ബി.സി ഉദ്യോഗസ്ഥ ഹൻസ അനീഫ് എന്നിവർ സംസാരിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ സാമൂഹിക സാമ്പത്തിക സുരക്ഷാ പദ്ധതികൾ, ശുചിത്വഭാരതം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. സലാപരിപാടികളും അരങ്ങേറി. തപാൽ വകുപ്പിന്റെ വിവിധ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും യു.ഐ.ഡി.എ.ഐയുടെ നേതൃത്വത്തിൽ…

Read More