konnivartha.com @എഡ്മണ്‍റ്റന്‍: ആല്‍ബെര്‍ട്ട കോളേജ് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ക്കുള്ള 2020 ലെ അവാര്‍ഡിന് ബെന്‍ബി അരീക്കല്‍ അര്‍ഹനായി. ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്ക് മേഖലയില്‍ മികവ് പ്രകടിപ്പിക്കുകയും, കാനഡയിലെ വൈവിധ്യത്തെ മാനിച്ചുകൊണ്ട് നൈതികമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. ആല്‍ബെര്‍ട്ടയിലെ ഫോര്‍ട്ട് മക്മറിയില്‍ ജോലി ചെയ്യുമ്പോള്‍ ഇവിടത്തെ ആദിമ ജനതയുടെ മാനസീക ആരോഗ്യ മേഖലയില്‍ നിര്‍ണായകമായ ഇടപെടല്‍ ബെന്‍ബി നടത്തുകയുണ്ടായി. ഫാമിലി ക്രിസിസ് സൊസൈറ്റിയുടെ കീഴില്‍ ഒഫന്‍ഡേഴ്‌സ് പ്രോഗ്രാമിന്റെ കോഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുമ്പോള്‍ ആ പരിപാടിയില്‍, ഒഫന്‍ഡേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന ഇടപെടല്‍ നടത്താന്‍ ബെന്നിന് കഴിഞ്ഞു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സെര്‍വീസസില്‍ കൗണ്‍സെല്ലര്‍ ആയി പ്രവര്‍ത്തിച്ച ബെന്‍ബി , പിന്നീട് കുറേക്കാലം മെന്റല്‍ ഹെല്‍ത്ത് തെറാപ്പിസ്റ്റ് ആയി ജോലി ചെയ്തു. അല്‍ഷിമേഴ്‌സ്…
Read More