വനത്തില്‍ വച്ച് ഏഴു പേരുടെ ജീവന്‍ എടുത്ത കാട്ടു കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ വനപാലകര്‍ മയക്കു വെടി വെച്ച് പിടികൂടി .പാലക്കാട് അട്ടപ്പാടിക്കാരെ ഏറെ നാളായി വിരട്ടിവന്ന കാട്ടുകൊമ്പനെയാണ് വനപാലകര്‍ പിടിച്ചത് .തുടര്‍ന്ന് മലയാറ്റൂര്‍ കോടനാട് ആനസങ്കേതത്തില്‍ ആനയെ എത്തിച്ചു . ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് വനപാലകര്‍ തങ്ങളുടെ ദൌത്യം ആരംഭിച്ചത് . കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടുകൊമ്പനെ പിടികൂടാന്‍ ഉന്നത വനപാലകന്‍റെ നിര്‍ദേശം ലഭിച്ചതോടെ വയനാട് സ്‌പെഷ്യല്‍ ആനസ്‌ക്വാഡില്‍നിന്നുള്ള 130ഓളം ഉദോഗ്യസ്ഥരും ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ., അഗളി റേഞ്ച് ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍,പോലീസ് എന്നിവരുടെ വന്‍ സംഘം വനത്തില്‍ കയറി .കാട്ടാനയുടെ സഞ്ചാര പാത പിന്തുടര്‍ന്നു. ജനവാസംകുറവുള്ള മേലേസാമ്പാര്‍ക്കോട് ഭാഗത്ത് കാട്ടാനയെ കണ്ടെത്തി .തുടര്‍ന്ന് വയനാട് വന്യജീവീസങ്കേതത്തില്‍നിന്നെത്തിയ അസി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ ആദ്യ മയക്കു മരുന്ന് വെടി വെച്ചു.ആദ്യ വെടി കാട്ടു കൊമ്പന് കൊണ്ടു.എന്നാല്‍…
Read More