അതിരുങ്കല്‍ പാക്കണ്ടം: വീണ്ടും പുലി സാന്നിധ്യം: ആടുകളെ പിടിച്ചു

  konnivartha.com/കോന്നി: മുന്‍പ് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകല്‍ പാക്കണ്ടം മേഖലയില്‍ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. കൂടല്‍ മുറിഞ്ഞകല്‍ പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രന്‍റെ തൊഴുത്തില്‍ നിന്നിരുന്ന രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഒന്നിനെ കടിച്ചു കൊന്നു അവിടെ തന്നെ ഇട്ടു. മറ്റൊന്നിനെ വലിച്ചിഴച്ച് കൊണ്ടു പോയതായി കരുതുന്നു. മാസങ്ങള്‍ക്കു മുന്‍പ് രണേന്ദ്രന്‍ ആടുകളെ സമീപത്തെ ഫാത്തിമ തോട്ടത്തില്‍ മേയാന്‍ വിട്ടപ്പോള്‍ പുലി പിടിച്ചിരുന്നു. അവിടെ വെച്ച് തന്നെ പാക്കണ്ടം അശ്വതി ഭവനില്‍ പവിന്‍ കുമാറിന്റെ മൂരിക്കിടാവിനെയും മുരുകന്റെ ആടുകളെയും പുലി കൊന്നു തിന്നു. കൂട്ടത്തോടെ പുലിയെത്തുന്നുവെന്ന് അറിഞ്ഞിട്ടും വനം വകുപ്പിന്റെയോ മറ്റ് അധികൃതരുടെയോ ഭാഗത്തു നിന്ന് കാര്യമായ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡാണിത്. പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞതോടെ പ്രദേശവാസികള്‍…

Read More