konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…
Read Moreടാഗ്: athirunkal
കോന്നി നിവാസിനിയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു
konnivartha.com: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരക്കാകുഴി പുഴിക്കോടത്ത് വീട്ടിൽ മധുസൂദനന്‍റെ മകൾ മേഘ മധു (25)വിനെ ചാക്കയിലെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പോലീസ് വിശദമായ അന്വേഷണം തുടങ്ങി.ഇന്നലെ രാത്രി ഷിഫ്റ്റിലായിരുന്ന മേഘ രാവിലെയാണ് ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്.
Read More