ദോഷങ്ങളെ ഒഴിപ്പിച്ച്‌ അച്ചന്‍കോവിലില്‍ ” ചൊക്കനെവെട്ടി “

  konnivartha.com; തൃക്കാർത്തികയോട് അനുബന്ധിച്ചു അച്ചൻകോവിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടുതോറും നടന്നുവരുന്ന പ്രധാന ആചാര അനുഷ്ടാനമാണ് ” ചൊക്കനെവെട്ട് “എന്ന ആചാരം.   ധനുമാസത്തില്‍ തുടങ്ങുന്ന അച്ചൻകോവിൽ ശ്രീധർമ്മശാസ്ത്താവിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ടു എന്തെങ്കിലും ദോഷം, വിപത്ത്, നാശം, ആപത്ത് , ഉപദ്രവം, ശല്യം, കുഴപ്പം ഉണ്ടാകുമോ എന്നൊക്കെ അറിയാൻ ഇതിൽ കഴിയും എന്നാണ് വിശ്വാസം.   വാഴപ്പിണ്ടിയ്ക്ക് മുകളില്‍ ഉണങ്ങിയ വൈക്കോലോ പുല്ലുകളോ വെച്ച് തുറുവ് കെട്ടി ഭദ്ര ദീപം തെളിയിച്ചു പൂജകളോടെ തുറുവിന് ചെരാതില്‍ നിന്നും തീ കൊളുത്തുന്നു . തീ ആളിപ്പടരുമ്പോള്‍ വാഴപ്പിണ്ടി വെട്ടി ഇടുന്നു . ഇതോടെ ദോഷങ്ങള്‍ ഒഴിയും എന്നാണ് വിശ്വാസം . ഈ ആചാരം ഇന്നും അച്ചന്‍കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദ്രാവിഡ ആചാരം അനുഷ്ടിച്ചു വരുന്നു . അച്ചന്‍കോവില്‍ ധർമ്മശാസ്താവ് : തങ്കവാളിനും പറയാന്‍ കഥയുണ്ട് പശ്ചിമഘട്ട…

Read More

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

ചക്ക അടർത്താന്‍ ശ്രമിക്കുന്നതിനിടെ കെ.എസ്.ഇ.ബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു ആര്യങ്കാവ് ഇരുളങ്കാട്ടില്‍ സ്വകാര്യ പുരയിടത്തിലാണ് ഇരുപത് വയസോളം പ്രായമുള്ള കൊമ്പനെ ചരിഞ്ഞനിലയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയത്.ഒരു ദിവസമായതായി വനംവകുപ്പ് കണക്കാക്കുന്നു.   തെന്മല റേഞ്ച് ഓഫീസര്‍ ബി.ആര്‍. ജയന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.ചൊവ്വാഴ്ച വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വിശദമായ ശരീരപരിശോധന നടത്തി മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂ.   പ്രദേശവാസികളാണ് കാട്ടാനയെ ചരിഞ്ഞനിലയില്‍ ആദ്യംകണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.ചരിവുള്ള പ്രദര്‍ശമായതിനാല്‍ പ്ലാവ് നില്‍ക്കുന്നതിന്റെ താഴ്ഭാഗത്താണ് വൈദ്യുതലൈന്‍. മുന്‍കാലുകള്‍ ചാരി, ചക്ക അടർത്തുന്നതിനിടെ തുമ്പിക്കൈ കമ്പികളില്‍ തട്ടിയതാകാമെന്ന് കരുതുന്നു.

Read More

ഇത് റോസ് മല : സഞ്ചാരികളെ ഇതിലെ വരിക

  കോന്നി വാര്‍ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ . മുഴുവൻ യാത്രയും കാട്ടിലൂടെ ആണ്. പിന്നെ ഉള്ളത് ജീപ്പ് ആണ് ഇവിടെ താമസ സൗകര്യം ഒന്നുമില്ല എന്നത് കൊണ്ട് തന്നെ ഒരു ദിന ട്രിപ്പായിട്ട് വരാൻ പറ്റിയ സ്ഥലമാണ് . NB:ഈ കാഴ്ചകൾ പൂർണമായും ആസ്വദിക്കണം എങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കുക ധാരാളം വന്യ മൃഗങ്ങൾ കണ്ടേക്കാം കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല.റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള…

Read More