അരുവാപ്പുലം – ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം-ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഇതിനായുള്ള നടപടികളുടെ ഭാഗമായി പാലം നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു. സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എ.എ ആന്റ് എസ് കണ്‍സ്ട്രക്ഷന്‍സാണ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 12.25 കോടി രൂപ ചെലവഴിച്ചാണ് ഐരവണ്‍പാലം നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. പാലത്തിന്റെ അലൈന്‍മെന്റ് ഫിക്‌സ് ചെയ്യുകയും മണ്ണിന്റെ ഘടന പരിശോധിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ച കൊണ്ട് പൂര്‍ത്തീകരിക്കാനാണ് പരിശ്രമിക്കുന്നത്.…
Read More