കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റില്‍. കേസില്‍ പ്രതിയായ പള്‍സര്‍ സുനി നല്കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്തിയശേഷം ദിലീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകള്‍ ലഭിച്ചതായും സൂചനയുണ്ട്.ഇതോടെ നടിയെആക്രമിച്ച കേസിന് ക്ളൈമാക്സ് ഗൂഢാലോചന സംബന്ധിച്ച കേസിലാണ് അറസ്റ്റെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസിന് പുതിയ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. രണ്ടു വർഷമായി നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നാണു പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യകേന്ദ്രത്തിലാണ് രാവിലെ മുതൽ ദിലീപിനെ ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസിൽ പ്രതിയായ പൾസർ സുനി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇയാളുടെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തുവരാൻ തുടങ്ങിയതോടെ…
Read More