konnivartha.com: പമ്പ മണപ്പുറത്ത് ഫെബ്രുവരി ഒമ്പത് മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കണ്വെന്ഷന് ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍തലത്തില്‍ ഏര്‍പ്പെടുത്തേണ്ട സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ക്രമസമാധാന പാലനവും സുരക്ഷയും പോലീസ് ഉറപ്പുവരുത്തും. സമ്മേളനനഗരിയിലും മഫ്തിയിലും വനിതാ പോലിസ് ഉള്‍പ്പടെയുള്ളവരെ വിന്യസിക്കും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പട്രോളിങ് ശക്തമാക്കും. പാര്‍ക്കിംഗ് സ്ഥലം ക്രമീകരിക്കാനായി പോലീസ്, പഞ്ചായത്ത് അധികൃതര്‍, കണ്വെന്ഷന് പ്രതിനിധികള്‍ എന്നിവര്‍ സംയുക്തമായി സ്ഥല പരിശോധന നടത്തും.ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി, നെടുമ്പ്രയാര്‍ തുടങ്ങിയ കടവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കണ്വെന്ഷന് നഗറില്‍ താല്‍ക്കാലിക ഡിസ്പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ആരോഗ്യവകുപ്പ് ക്രമീകരിക്കും. കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഉറപ്പാക്കും. കണ്വെന്ഷന് നഗറിലേക്കുള്ള എല്ലാ റോഡുകളുടെയും…
Read More