മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു

മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അഡ്വ. കെ. യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു. മഴക്കെടുതിയിലും, കാറ്റിലും നിയോജക മണ്ഡലത്തിൽ വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ തന്നെ ഏറ്റവുമധികം മഴ പെയ്ത പ്രദേശം കോന്നിയാണ്. മഴയ്ക്കൊപ്പം തന്നെ ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടായിട്ടുണ്ട്. ഇവ മൂലം വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കലഞ്ഞൂര്‍ കലഞ്ഞൂർ പഞ്ചായത്തിൽ നാശനഷ്ടങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണ്. കലഞ്ഞൂർ വലിയതോട് കര കവിഞ്ഞ് കുറ്റിമൺ കോളനിയിൽ വെള്ളം കേറിയതിനെ തുടർന്ന് 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്ന എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് തഹസീൽദാർ കലഞ്ഞൂർ ഗവ.ഹൈസ്കൂളിൽ ക്യാമ്പ്…

Read More