ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു : എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള ഏറ്റവും മികച്ച യൂണിറ്റ് konnivartha.com: പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ലിറ്റിൽ കൈറ്റ്‌സ് ‘ പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള തെരഞ്ഞെടുത്തു. രണ്ടാമത്തെ മികച്ച യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്.എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ് എച്ച്.എസ് കറുകുറ്റിയും പങ്കിട്ടു. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാലയങ്ങൾക്ക് 2 ലക്ഷവും 1.5 ലക്ഷവും രൂപ വീതം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനം പങ്കിട്ടവർക്ക് 60,000/- രൂപ വീതം ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000/-, 25,000/-, 15,000/- രൂപ വീതം…
Read Moreടാഗ്: aranmula
ആറന്മുള വള്ളസദ്യകള്‍ക്ക് ആരംഭം: അറുപത്തി നാല് ഇനം വിഭവങ്ങളുടെ നറും സുഗന്ധം
konnivartha.com: ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമായി. 72 ദിവസം നീണ്ടുനില്‍ക്കുന്ന വള്ളസദ്യകളുടെ ആരംഭ ദിവസം 10 പള്ളിയോടങ്ങള്‍ പങ്കെടുത്തു. വഞ്ചിപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ക്ഷേത്രവും പരിസരവും മുഴങ്ങി നിന്നപ്പോള്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം തെളിയിച്ച് വള്ളസദ്യ ഉദ്ഘാടനം നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍, അന്റോ ആന്റണി എംപി, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി എസ് സി മെമ്പര്‍ അഡ്വ. ജയചന്ദ്രന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, മല്ലപ്പുഴശേരി പഞ്ചായത്ത്…
Read Moreപള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്‍റെ മൃതദേഹവും കണ്ടെത്തി
konnivartha.com : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ കൂടി ആളുടെ മൃതദേഹം കണ്ടെത്തി. വലിയപെരുമ്പുഴയില്‍ കടവില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലത്തിനു സമീപമാണ് രാകേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. നാവിക സേനയുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്. രാകേഷിനൊപ്പം അപകടത്തില്‍പ്പെട്ട ആദിത്യന്‍, വിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു.ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. പള്ളിയോടം മറിയാനുള്ള കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ ജില്ലാ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreആറന്മുള വള്ളസദ്യ: അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു
പ്രസിദ്ധമായ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ക്ക് മുന്നോടിയായി അടുപ്പിലേക്ക് അഗ്‌നി പകരുന്ന ചടങ്ങ് ആറന്മുളയില്‍ നടന്നു. പാര്‍ഥസാരഥി ക്ഷേത്രം മേല്‍ശാന്തി വി. വേണുകുമാര്‍ പകര്‍ന്ന് നല്‍കിയ ഭദ്രദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ ഊട്ടുപുരയിലെ ഭദ്ര ദീപത്തിലേക്ക് കൊളുത്തി. തുടര്‍ന്ന് മുതിര്‍ന്ന പാചകക്കാരന്‍ വാസുപിള്ള അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെണ്‍പാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, ട്രഷറര്‍ കെ. സഞ്ജീവ് കുമാര്‍, ഫുഡ് കമ്മിറ്റി കണ്‍വീനര്‍ വി. കെ. ചന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, കെ. ഹരിദാസ്, ജഗന്‍മോഹന്‍ദാസ്, പി. ആര്‍. ഷാജി, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, കെ. ജി. കര്‍ത്ത, ചന്ദ്രശേഖരന്‍ നായര്‍, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റ് നാലിന്…
Read Moreപള്ളിയോടങ്ങളുടെ നാട്ടില്‍ സ്വന്തം ബ്രാന്‍ഡ് ഒരുങ്ങുന്നു
konnivartha.com : ആചാരപ്പെരുമ കൊണ്ട് ചരിത്രപ്രസിദ്ധമായ നാടാണ് ആറന്മുള. ആറന്മുള കണ്ണാടി മുതല്‍ വള്ളസദ്യ വരെ നീണ്ടുകിടക്കുന്ന പാരമ്പര്യപെരുമകളുള്ള മണ്ണ്. ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആറന്മുളയുടെ പെരുമയെ ലോകത്തിനു മുന്‍പാകെ അവതരിപ്പിച്ച് വനിതാ ശാക്തീകരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ നേതൃത്വത്തില്‍. ആറന്മുളയുടെ കൈയൊപ്പുള്ള മ്യൂറല്‍ പെയിന്റിംഗ് ചെയ്ത കേരള സാരി, വിവിധ കരകൗശല വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് ജോലിയും മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്നപദ്ധതിയുടെ ആശയരൂപീകരണം നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ ആഗ്രഹമാണ് ആറന്മുള ബ്രാന്‍ഡ് എന്ന പദ്ധതിക്ക് പിന്നില്‍. …
Read Moreതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കണം :റ്റി .ഡി .ഇ.എഫ്
പത്തനംതിട്ട.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കംമുട്ടെഷന്‍,മെഡിക്കല്‍ അലവന്‍സ് എന്നിവ അനുവദിക്കണമെന്ന് അംഗീകൃത സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫ്രെണ്ട് ആറന്മുള ഗ്രൂപ്പ് സമ്മേളനം ആവശ്യപ്പെട്ടു.പ്രോവിഡന്‍റ് ഫണ്ട് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനു കാല താമസം പാടില്ല. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.സംഘടന സംസ്ഥാന പ്രസിഡന്റ് ജി.ബൈജു ജീവനക്കാരുടെ മക്കളില്‍ മികച്ച പരീക്ഷാ വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി.എം.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജി.ശശികുമാര്‍,പണയില്‍ മുരളി,കരവാളൂര്‍ അജയകുമാര്‍,കെ.കലാധരന്‍ പിള്ള ,ടി.എസ്.രാധാകൃഷ്ണന്‍ നായര്‍,ജി.ദിലീപന്‍ നമ്പൂതിരി,എം .ജി .സുകു,കെ.പി .സന്തോഷ്കുമാര്‍,സച്ചിദാനന്ദന്‍നായര്‍,ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
Read More