കെ ജി എഫ് നായകൻ റോക്കി ഭായിയെയും ചിന്നദളപതി വിജയിയെയുമൊക്കെ വെടിയുണ്ട വേഗത്തിൽ വരച്ച് ആറന്മുള ഉപജില്ലാ കലോത്സവം ഉദ്ഘാടനച്ചടങ്ങ് മാസ്സാക്കി ജിതേഷ്ജി konnivartha.com : ആറന്മുള ഉപജില്ല കലോത്സവം ഉദ്ഘാടനച്ചടങ്ങ് വർണ്ണാഭമാക്കാൻ ചിത്രകാരന്മാർക്കിടയിലെ സൂപ്പർതാരപരിവേഷമുള്ള വരവേഗരാജാവ് ജിതേഷ്ജി എത്തിയത് മത്സരാർത്ഥികളെയും രക്ഷിതാക്കളെയും സംഘാടകരെയും ഒരുപോലെ ആവേശഭരിതരാക്കി. തന്റേതായ സിഗ്നേച്ചർ ശൈലിയിൽ വരവേഗവിസ്മയത്തിലൂടെയാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്. ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔചാരികമായ ഉദ്ഘാടനം നടന്നത്. ബ്രഹ്മാണ്ഡ സിനിമകളിലെ നായകരായ കെ ജി എഫ് നായകൻ റോക്കി ഭായിയെയും ചിന്നദളപതി വിജയിയെയും മെഗാസ്റ്റാർ മോഹൻലാലിനെയുമൊക്കെ വരയൻ പുലിവേഗത്തിൽ വരച്ച് ജിതേഷ്ജി സദസ്സിന്റെ ഹർഷാരവം ആവോളം ഏറ്റുവാങ്ങി. വാക്കും വരയും സമഞ്ജസമായി സമന്വയിച്ച അവിസ്മരണീയമായ ദൃശ്യാനുഭവമാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ പ്രേക്ഷകർക്ക് പകർന്നു…
Read More