അച്ചൻ കോവിൽ നദിയിലെ കുഞ്ഞോളങ്ങൾ ദീപനാളങ്ങൾ ഏറ്റുവാങ്ങി:കല്ലേലി വിളക്ക് സമർപ്പിച്ചു പത്തനംതിട്ട (കോന്നി ): അച്ചൻ കോവിൽ പുണ്യ നദിയിൽ കല്ലേലി ഊരാളി അപ്പൂപ്പന്‍ വിശ്വാസികള്‍ കല്ലേലി വിളക്ക് തെളിയിച്ചു . അന്തകാരമകന്ന് പുതിയ പ്രതീക്ഷയുടെ ദീപ നാളം മനസ്സിൽ കുടിയിരുത്താനും ഹൃദയത്തിൽ നന്മകൾ വിളയാടാനും നൂറ്റാണ്ട് മുന്നേ ആദി ദ്രാവിഡ നാഗ ഗോത്ര ജനത കല്ലേലി ഊരാളി അപ്പൂപ്പനെ വിളിച്ച് പത്താമുദയ ദിന രാവിൽ കിഴക്ക് ഉദിമലയിൽ നിന്നും നീർ പൊടിഞ്ഞ് തൊണ്ണൂറ് തോടും തൊണ്ടിയാറുമായി കൂടി കലർന്ന് കല്ലേലി കാവിനെ തൊട്ട് നമസ്ക്കരിച്ച് നാല് ചുറ്റി കടലിനെ ലക്ഷ്യമാക്കി പ്രയാണം തുടരുന്ന അച്ചൻകോവിൽ പുണ്യ നദിയിൽ മരോട്ടിക്കായിൽ എണ്ണ വീഴ്ത്തി തിരിയിട്ട് കത്തിച്ച് ഒഴുക്കിയ വിളക്കിനെ അനുസ്മരിച്ചു കൊണ്ട് കല്ലേലി ഊരാളി അപ്പൂപ്പന്റെ മൂല സ്ഥാനമായ കോന്നി കല്ലേലി കാവിൽ ഭക്തർ പുണ്യ…
Read Moreടാഗ്: appooppankavu
കല്ലേലിക്കാവില്‍ മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം
മണ്ഡല മകരവിളക്ക് മഹോത്സവം കോന്നി :മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 999 മല വില്ലന്മാര്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂലം സമര്‍പ്പിച്ചു . തുടര്‍ന്ന് മണ്ഡലകാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് ഊരാളി ദേശം വിളിച്ചുണര്‍ത്തി തുടര്‍ന്ന് നവ ധാന്യം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിച്ചു . തേന്‍ ,കരിക്ക് ,ചന്ദനം , പാല്‍ , തൈര് , പനിനീര്‍ , മഞ്ഞള്‍ , ഭസ്മം , നെയ്യ് എന്നിവ കൊണ്ട് അഭിഷേകം നടത്തി . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും…
Read More