നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

KONNI VARTHA.COM : തിരുവനന്തപുരം പള്ളിപ്പുറത്തെ സെന്‍ട്രല്‍ ഗ്രൂപ്പ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഗ്രൂപ്പ് സെന്ററിലെ സിആര്‍പിഎഫ് മോണ്ടിസോറി സ്‌കൂളിലേക്ക്, 2022-2023 അക്കാദമിക് വര്‍ഷത്തില്‍ ഒഴിവ് വരാനിടയുള്ള  നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  2022 ജൂണ്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 30 വരെ പതിനൊന്ന് മാസത്തേക്കാണ് നിയമനം. നഴ്‌സറി-കെജി ടീച്ചര്‍ യോഗ്യത: പ്രഥമ പരിഗണന:- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സറി ട്രയിനിംഗ് ഡിപ്ലോമയോടുകൂടി മെട്രിക്കുലേഷനോ അതിന് മുകളിലോ യോഗ്യതയോടെ, പരിശീലനം നേടിയവര്‍. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തവും പെയിന്റിംഗും അറിയുന്നവര്‍ക്ക് മുന്‍ഗണന.   രണ്ടാം പരിഗണന:  ജൂനിയര്‍ ബേസിക് ട്രയിനിംഗോ, പരിശീലനം ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍. മൂന്നാം പരിഗണന: മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ നഴ്‌സറി സ്‌കൂളില്‍ നഴ്‌സറി അധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദക്കാര്‍. നാലാം പരിഗണന:  ചുരുങ്ങിയത് മെട്രിക്കുലേഷനുള്ള, നഴ്‌സറി അധ്യാപന പരിചയമുള്ളവരെ പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാകുംവരെ താല്‍ക്കാലികമായി നിയമിക്കും.…

Read More