ബഹുമുഖ പ്രതിഭാ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം )പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര നാടന്‍ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാരമ്പര്യ കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ആശാന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് കലാസമിതികള്‍ക്കും പൊതുജനങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. വിലാസം : പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി (പി ഒ ) കോന്നി ,പത്തനംതിട്ട ജില്ല -689691 ഫോണ്‍ :9946283143,9447504529, 0468 2990448 ഇമെയില്‍ : [email protected]

Read More