അമൃത് മിഷനിൽ (അടൽ മിഷൻ ഫോർ റെജുവെനേഷൻ ആന്റ് അർബൻ ട്രാൻസ്ഫർമേഷൻ) സിറ്റി മിഷൻ മാനേജ്മെൻറ് യൂണിറ്റിൽ അർബൻ ഇൻഫ്രാസ്ട്രക്ചർ എക്സ്പർട്ട് ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. മുനിസിപ്പൽ അടിസ്ഥാന വികസന പദ്ധതികളുടെ ഡിസൈനിംഗിലും നടത്തിപ്പിലും അംഗീകൃത ഏജൻസിക്ക് കീഴിൽ മൂന്നുമുതൽ അഞ്ചു വർഷം പ്രവൃത്തി പരിചയവും പാരിസ്ഥിതിക നിയമവശങ്ങളെക്കുറിച്ചുള്ള അറിവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായപരിധി 58 വയസ്. ശമ്പളം 55,000/ രൂപ. യോഗ്യതാവിശദാംശങ്ങളും അപേക്ഷാഫോറവും www.amrutkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷയുടെ കോപ്പിയും വിശദമായ ബയോഡാറ്റയും [email protected] എന്ന ഇമെയിൽ ഐഡിയിലും സ്റ്റേറ്റ് മിഷൻ മാനേജ്മെന്റെ് യൂണിറ്റ് (അമൃത് ), T.C 25/801(11), ഫോർത്ത് ഫ്ളോർ, മീനാക്ഷി പ്ലാസ, ആർടെക് ബിൽഡിംഗ്, ഗവൺമെന്റെ് ഹോസ്പിറ്റൽ വുമൺ ആന്റ് ചിൽഡ്രൻ തൈക്കാട് (പിഒ) തിരുവനന്തപുരം-695014…
Read More