konnivartha.com: വര്‍ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും ആസക്തിയും കുറയ്ക്കുന്നതിനായി നഷാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ജില്ലാതല കാമ്പയിന്റെ ഭാഗമായി കുരുമ്പന്‍ മൂഴി കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. നാറാണമൂഴി ഗ്രാമപഞ്ചായത്ത് അംഗം മിനി ഡോമനിക് ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന് പൊടിയന് കുഞ്ഞൂഞ്ഞ് അധ്യക്ഷനായി. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. റാന്നി ടിഇഒ വി.ഗോപകുമാര്‍, കുടുംബശ്രീ സ്നേഹിതാ സര്‍വീസ് പ്രോവൈഡര്‍ റസിയ, ഗാന്ധിഭവന് ഐആര്‍സിഎ പ്രൊജക്ട് ഡയറക്ടര്‍ എസ്.ശ്രീലക്ഷ്മി, കൗണ്‍സലര്‍ എസ്.രേഷ്മ, ഒസിബി കൗണ്‍സലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreടാഗ്: Anti-drug awareness
ലഹരി വിരുദ്ധ ബോധവല്കരണം
നഷാ മുക്ത് ഭാരത് അഭിയാന് ജില്ലാതല കാമ്പയിന്റെ ഭാഗമായി കോന്നി സര്‍ക്കാര്‍ എച്ച്എസ്എസില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍കരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹിക നീതി വകുപ്പും മലയാലപ്പുഴ നവജീവ കേന്ദ്രവുമാണ് പരിപാടി സംഘടിപ്പിച്ചത്. നവജീവകേന്ദ്രം ഡീ അഡിക്ഷന് സെന്റര്‍ ഡയറക്ടര്‍ റവ. റജി യോഹന്നാന് ക്ലാസ് നയിച്ചു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, പിടിഎ പ്രസിഡന്റ് അഡ്വ. പേരൂര്‍ സുനില്‍, അധ്യാപകന് പി സജീവ് എന്നിവര്‍ പങ്കെടുത്തു.
Read More