പുതിയ മെമു പാസഞ്ചർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

  konnivartha.com: ഷൊർണൂർ ജംഗ്ഷനെയും നിലമ്പൂർ റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതുതായി ആരംഭിച്ച മെമു സർവീസ് ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വി. കെ. ശ്രീകണ്ഠൻ എം പി , മമ്മിക്കുട്ടി എം എൽ എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ജോർജ് കുര്യൻ പറഞ്ഞു. നിലവിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്കൊപ്പം ഈ പുതിയ മെമു സേവനം, പ്രാദേശിക കണക്റ്റിവിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും സുരക്ഷിതവും വിശ്വസനീയവും സുഖകരവുമായ യാത്രാനുഭവം സാധ്യമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഷൊർണൂർ-നിലമ്പൂർ സെക്ഷനിലെ ദൈനംദിന യാത്രക്കാർക്ക് ഈ മെമു സർവീസ് സൗകര്യപ്രദവും ആശ്രയിക്കാവുന്നതുമായ യാത്രാ സൗകര്യം പ്രദാനം ചെയ്യും.…

Read More

Muthalappozhi Fishing Harbor to Be Equipped with Modern Facilities

Union Minister of State for Fisheries, Animal Husbandry and Dairying, George Kurian, announced that fishermen shall no longer fear accidents in Muthalappozhi, as construction has commenced on a state-of-the-art fishing harbor equipped with modern safety and operational facilities. He was addressing the gathering as the special guest at the official inauguration ceremony of the construction work of Muthalappozhi Fishing Harbor project.Kurian highlighted that the harbor is being developed as a blue-green fishing harbor, aligning with sustainable and eco-friendly principles. The project, with a total outlay of ₹177 crore, includes a…

Read More

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നടന്നു

  konnivartha.com: മത്സ്യത്തൊഴിലാളികൾക്ക് ഇനി മുതലപ്പൊഴിയിലെ അപകടങ്ങളെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ് കുര്യൻ. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലൂ ഗ്രീൻ രീതിയിൽ പ്രകൃതിയുമായി ചേർന്നു നിൽക്കുന്ന ഫിഷിങ് ഹാർബറാണ് മുതലപ്പൊഴിയിൽ ഒരുങ്ങുന്നതെന്നും, ഏറ്റവും ആധുനികമായ സൗകര്യങ്ങൾ ഇവിടെ ഉണ്ടാകുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. കാസർകോട്, പുതിയാപ്പ, പൊന്നാനി, കൊയിലാണ്ടി, അർത്തുങ്കൽ എന്നിവിടങ്ങളിലും ഹാർബറുകൾ വികസിക്കുന്നുണ്ടെന്ന് ജോർജ് കുര്യൻ പറഞ്ഞു. മൊത്തം പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രം വഹിക്കുന്ന ഒൻപത് സംയോജിത ആധുനിക മത്സ്യബന്ധന ​ഗ്രാമങ്ങളുടെ (ഇന്റർഗ്രേറ്റഡ് മോഡേൺ ഫിഷിങ് വില്ലേജുകൾ) നിർമാണവും കേരളത്തിൽ പുരോഗമിക്കുന്നുണ്ട്. 50 കോടി രൂപ ചെലവിൽ ആലുവയിൽ ഒരു മത്സ്യ മാർക്കറ്റും വരികയാണ്. ആധുനിക രീതിയിലുള്ള വൃത്തിയാക്കൽ, സംസ്കരണം, വിപണന സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ആവശ്യക്കാർക്ക് ഓൺലൈൻ…

Read More