konnivartha.com: മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് (76) അന്തരിച്ചു.സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെഎസ്ആർടിസി എംഡിയായും, കെസിഡിസി എംഡിയായും പ്രവർത്തിച്ചു. ദീപികയുടെ മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എംവി ജോസഫിൻ്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ്( മുൻ മന്ത്രി ബേബി ജോണിൻ്റെ മകൾ), മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്. സംസ്കാരം ആഗസ്റ്റ് 27ന് വൈകിട്ട് 4 മണിക്ക് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ നടക്കും. ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് തിരുവനന്തപുരം പിടിപി നഗറിലെ സ്വവസതിയിൽ എത്തിക്കും. Former Accountant General James K. Joseph passes away konnivartha.com: Former Accountant General James K. Joseph, 76, passed away…
Read More