റാന്നി താലൂക്ക് ആശുപത്രിയുടെ വികസന കുതിപ്പിന് തുടക്കമായി റാന്നി താലൂക്ക് ആശുപത്രിയില്‍ ആധുനികചികിത്സാ സൗകര്യങ്ങളോടു കൂടിയുള്ള പുതിയ കെട്ടിടം വേഗത്തില്‍ സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കിന്റേയും പുതുതായി പണികഴിപ്പിച്ച ഫാര്‍മസിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റാന്നി താലൂക്ക് ആശുപത്രിയുടെ വികസനക്കുതിപ്പിന് തുടക്കമിടുന്ന പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ക്യു നില്‍ക്കാതെ ടോക്കണ്‍ എടുക്കാന്‍ സാധിക്കുന്ന ഇഹെല്‍ത്ത് സംവിധാനം റാന്നി താലൂക്ക് ആശുപത്രിയില്‍ നടപ്പാക്കും. ഇതിലൂടെ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ ടോക്കണ്‍ എടുത്ത് സമയം അനുസരിച്ച് ആശുപത്രികളിലെത്താന്‍ സാധിക്കും. റാന്നി താലൂക്ക് ആശുപത്രി പുനലൂര്‍- മൂവാറ്റുപുഴ റോഡില്‍ ഏറ്റവും മര്‍മ്മ പ്രധാനമായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശബരിമല തീര്‍ഥാടകര്‍ക്കും…
Read More