3.95 കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആനന്ദപ്പള്ളി-കൊടുമണ്‍ റോഡ് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ശബരിമല പാതകളുടെ യഥാസമയത്തുള്ള നവീകരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയെന്നും മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചെങ്കിലും വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിനാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന പ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധര കുറുപ്പ്, കൗണ്‍സിലര്‍മാരായ രാജി ചെറിയാന്‍, ശ്രീജ എസ്.നായര്‍, രമേശ് വരിക്കോലില്‍, കൊടുമണ്‍…
Read More