അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുന്നംന്താനം പഞ്ചായത്ത് ഹാളില്‍ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. കുന്നംന്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഐ.സിഡിഎസ് സൂപ്പര്‍വൈസര്‍ സിന്ധു, ഡോ . അമല മാത്യു ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രഞ്ജിനി അജിത്ത് ,സിഡബ്ല്യുഎഫ് റിഞ്ചു മോള്‍, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ എന്നിവര്‍ പങ്കെടുത്തു.
Read Moreടാഗ്: An awareness program was organized
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
konnivartha.com: പത്താം അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്കട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. യോഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂർണമായി പരിവർത്തനപ്പെടുത്താൻ യോഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ യോഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഏകാഗ്രത, ഓർമശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കുന്നതിൽ യോഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.…
Read Moreബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും അടൂര്‍ മെയിന്റനന്‍സ് ട്രൈബൂണലിന്റെയും നേതൃത്വത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമം 2007 മായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട പരിപാടി സബ് ജഡ്ജും ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഷംല ബീഗം അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍പിളള, പ്രൊബേഷന്‍ ഓഫീസര്‍ ടിഎസ് സുരേഷ് കുമാര്‍, കെ.എം റെസിയ, എം.എസ് ശിവദാസ്, റ്റി. സുധീപ് കുമാര്‍, അഡ്വ.റിയ ആന്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
Read More