konni vartha.com : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ക്ക് 16 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ആഞ്ഞിലികുന്ന്-കാവനാല്‍ പടി റോഡ്, വടക്കുപുറം,-മലയാലപ്പുഴ റോഡ്, മലയാലപ്പുഴ-ഇറമ്പത്തോട് റോഡ്, മുഹൂര്‍ത്തിക്കാവ് -മലയാലപ്പുഴ റോഡ്, തുടങ്ങിയ നാല് റോഡുകള്‍ ആധുനിക നിലവാരത്തില്‍ ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിക്കും. 10 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുകളാണ് നിര്‍മിക്കുക. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ 14 കലുങ്കുകളും, 1480 മീറ്റര്‍ റോഡ് സംരക്ഷണ ഭിത്തിയും, റോഡിന്റെ വശങ്ങളില്‍ ഓടയും, 5100 മീറ്റര്‍ ഐറിഷ് ഓടയും നിര്‍മിക്കുകയും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കുകയും എല്ലാഭാഗത്തും സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഈ റോഡ് വികസനം. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡുകളിലൂടെ കടന്നു പോകുന്നത്. കൂടാതെ വിവിധ…
Read More