ലാബ് ടെക്നീഷ്യൻസിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

  konnivartha.com: കൊച്ചി: അമൃത ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വാളിറ്റി ബിയോണ്ട് “നമ്പേഴ്സ് ക്ലിനിക്കൽ ലാബ് പ്രാക്ടീസിലെ സിക്സ് സിഗ്മാ തന്ത്രങ്ങൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ക്ലിനിക്കൽ ലാബുകളിലെ ഗുണനിലവാരവും പ്രവർത്തന മികവും മെച്ചപ്പെടുത്താൻ സിക്സ് സിഗ്മാ രീതികളെ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ശിൽപശാല. ബയോകെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സജിതാ കൃഷ്ണൻ നേതൃത്വം നൽകിയ ശിൽപശാലയിൽ ആരോഗ്യപ്രവർത്തകർ ലാബ് ടെക്‌നോളജിസ്റ്റുമാർ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ . ബീന കെ.വി ഡെപ്യൂട്ടി മെഡിക്കൽ . സൂപ്രണ്ടന്‍റ് ഡോ. വിദ്യ ഝാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. ചിത്ര ശ്രീ , ക്വിഡെൽഓർത്തോയിലെ സന്തോഷ് കുമാർ പോത്താർ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യപരിശോധനയിലെ ഗുണനിലവാര നിയന്ത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്…

Read More