Kawasaki disease is a condition causing an unexplained fever and inflammation of blood vessels, primarily affecting young children. Key symptoms include a fever lasting five or more days, rash, red eyes, and swollen, red hands and feet. Early diagnosis and treatment are crucial to prevent serious heart complications like aneurysms and heart attacks konnivartha.com; കുട്ടികളിൽ കാണപ്പെടുന്ന പ്രധാന വാസ്കുലൈറ്റിസുകളില് ഒന്നായ കാവസാക്കി രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പുരോഗതികളും നിർണയ-ചികിത്സാ രീതികളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യൻ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസിന്റെ 8-ാമത് നാഷണൽ കോൺഫറൻസ് (NCISKD 2025) കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ IMA ഹൗസിൽ വെച്ച് നടന്നു. ഇ ഇന്ത്യൻ…
Read Moreടാഗ്: amritha hospital
അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് ദിനാചരണം
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിൽ ചൈൽഡ് ന്യൂറോളജി അവെയർനെസ് പ്രോഗ്രാം 2025 ആചരിച്ചു. കുട്ടികളിൽ കാണപ്പെടുന്ന ന്യൂറോളജിക്കൽ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക, രോഗികളും രക്ഷിതാക്കളും നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. “വൈകല്യം അല്ല, കഴിവ് കാണുക” (“See the Ability, Not the Disability”) എന്ന പ്രമേയവുമായി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോസയൻസ്സ് വിഭാഗം ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയൻ കെ.പി. സ്വാഗത പ്രസംഗം നടത്തി. കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്സ് സെക്രട്ടറി ഡോ. സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്…
Read Moreകുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി
കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബ സംഗമം സംഘടിപ്പിച്ച് അമൃത ആശുപത്രി konnivartha.com: അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം “അമൃത സ്പർശം 2025” സംഘടിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവൻ നേടിയ രോഗികളുടെയും, അവയവ ദാതാക്കളുടെയും അവരുടെ കുടുംബങ്ങളുടെയും ധൈര്യത്തെയും, മെഡിക്കൽ സംഘത്തിന്റെ അർപ്പണബോധത്തെയും ആദരിക്കുന്നതിനു വേണ്ടി ആണ് അമൃത സ്പർശം സംഘടിപ്പിച്ചത്. പരിപാടി അമൃത ആശുപത്രിയിലെ സോളിഡ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം പ്രൊഫസറും ചീഫ് സർജനുമായ ഡോ. സുധീന്ദ്രൻ എസ് സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ തൃശൂർ സ്വദേശിയായ മൂന്നു വയസ്സുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടതിഥിയായി എത്തി. തുടർന്ന്, കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ…
Read Moreബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
konnivartha.com: തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങൾക്കിടയിലും രക്തദാനം എന്ന മഹനീയ കർമ്മത്തിൽ പങ്കെടുക്കുന്ന നൂറ്റി നാൽപ്പതോളം സന്നദ്ധ സംഘടനകളെയും, രക്തദാതാക്കളേയും അമൃത ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിൽ ആദരിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടിയ ബ്ലഡ് മൊബൈൽ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മവും രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്നു. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ സ്വാമി പൂർണാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ നടന്ന വാഹന പൂജയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ബ്ലഡ് മൊബൈൽ ബസ് യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോം നിർവഹിച്ചു. ഏതാണ്ട് 80 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലഡ് ബസിൽ ഒരേസമയം അഞ്ചുപേർക്ക് ഒരുമിച്ച് രക്തദാനം നടത്താനുള്ള സൗകര്യം ഉണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഒരു മെഡിക്കൽ യൂണിറ്റായും ഇത് പ്രവർത്തിക്കും. ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഫൗണ്ടേഷനും, ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട്…
Read Moreരജത ജൂബിലി നിറവിൽ അമൃത ആശുപത്രിയിലെ ന്യൂറോ സയൻസസ് വിഭാഗം
konnivartha.com: സേവനത്തിന്റെയും കാരുണ്യത്തിന്റെയും കർമ്മ ക്ഷേത്രമായി വിശ്വാസമാർജ്ജിച്ച കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിൻ്റെ രജത ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിന്റെയും ഉദ്ഘാടനം പത്മ ഭൂഷൺ ഭരത് മോഹൻലാൽ നിർവ്വഹിച്ചു. ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച “ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു. ദുഃഖവും ആശങ്കകളും നിസ്സഹായതയും നിറയുന്ന ലോകത്ത് രോഗികളെ സ്നേഹത്തോടെയും കാരുണ്യത്തോടെയും ശുശൂഷിക്കുകയെന്നത് തപസ്സുപോലെ അനുഷ്ഠിക്കേണ്ട കർമ്മമാണെന്ന് ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ധ്യാനാത്മകവും ശാന്തവുമായ സമീപനത്താൽ ചികിത്സാരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ…
Read Moreപീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ സമ്മേളനത്തിന് തുടക്കമായി
konnivartha.com/കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും. ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക (Dr. Agnieszka Pastuszka) സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും. രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്താൻ അവർക്കു പ്രാപ്തി നൽകാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കൺ ഓർഗനൈസിങ്…
Read Moreപ്രാരംഭ ദശയിൽ തന്നെ അർബുദം തടയാം : ഓങ്കോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു
konnivartha.com: പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ഇതോടൊപ്പം കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു .പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു. കാന്സര് ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്സറാണെന്ന് അറിയുന്ന നിമിഷം ഒരാള് അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തനം അമൃത ആശുപത്രിയിൽ തുടങ്ങിയതെന്ന് റിഹാബിലിറ്റേഷൻ ക്ലിനിക്കിനു നേതൃത്വം നൽകുന്ന ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മേധാവി ഡോ. രവി ശങ്കരൻ, ഡോ. ആനന്ദ് രാജ…
Read Moreഅമൃതയിൽ ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
konnivartha.com: കാൻസർ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക് ലോക കാൻസർ ദിനത്തിൽ കൊച്ചി അമൃത ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു . സംസ്ഥാനത്ത് ചുരുക്കം ചില ആശുപത്രികളിൽ മാത്രമാണ് ഇത്തരം ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം പ്രാരംഭ ദശയിൽ തന്നെ അർബുദ നിർണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവർത്തനവും അമൃതയിൽ ആരംഭിച്ചു. ലോക കാൻസർ ദിനത്തിൽ നടന്ന ചടങ്ങിൽ പ്രിവൻ്റീവ് ഓങ്കോളജി ക്ലിനിക്കിൻ്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊർമ്മിള ഉണ്ണി നിർവഹിച്ചു. കാന്സര് ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്സറാണെന്ന് അറിയുന്ന നിമിഷം ഒരാള് അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷൻ സെൻ്ററിൻ്റെ പ്രവർത്തനം അമൃത…
Read Moreഇന്ത്യയിലെ ആദ്യത്തെ ‘ റെറ്റിന ബയോ ബാങ്ക് ‘ പ്രവർത്തനമാരംഭിച്ചു
konnivartha.com: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങൾക്കും പ്രയോജനപ്പെടും. അമൃത ആശുപത്രിയിലെ ഒഫ്താൽമോളജി വിഭാഗത്തിന്റെയും ക്ലിനിക്കൽ ട്രയൽ നെറ്റ്വർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈദ്യശാസ്ത്ര ഗവേഷകരുടെ ദേശീയ ത്രിദിന സമ്മേളനമായ മെറ്റാറസ് 2025 ന്റെ ഭാഗമായി നടന്ന ചടങ്ങിൽ അമൃത സ്കൂൾ ഓഫ് നാനോമെഡിസിൻ ആൻഡ് മോളിക്കുലാർ മെഡിസിൻ മേധാവി പ്രൊഫ. ശാന്തികുമാർ നായർ റെറ്റിന ബയോ ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. നേത്രരോഗ സംബന്ധമായ മെഡിക്കൽ ചിത്രീകരണങ്ങളുടെ രാജ്യത്തെ ഏറ്റവും വിപുലമായ ശേഖരമായ ഇന്ത്യൻ റെറ്റിനൽ ഇമേജ് ബാങ്കിന്റെ ഉൽഘാടനം അമൃത വിശ്വ വിദ്യാപീഠം അസോസിയേറ്റ്…
Read Moreഇന്ത്യയിൽ രക്തസ്രാവ രോഗങ്ങൾ കണ്ടെത്താൻ വൈകുന്നു
konnivartha.com: രാജ്യത്ത് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും രക്തസ്രാവ രോഗങ്ങളെ കുറിച്ചുള്ള അവബോധം കുറവായതിനാൽ ശരിയായ പരിശോധനകളിലൂടെ കൃത്യമായ രോഗനിർണയത്തിന് കാലതാമസം നേരിടുന്നതായി അമൃത ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിന്റെയും മാഞ്ചസ്റ്റർ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. രക്തസ്രാവ രോഗങ്ങളുടെ നൂതന ചികിത്സാരീതികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ‘ഹീമോസ്റ്റേസിസ് ഡയലോഗ്സ് ‘ ഏകദിന ശിൽപശാല മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. ജെക്കോ തച്ചിൽ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ. വി അധ്യക്ഷത വഹിച്ചു. ഹീമോഫീലിയ ഫെഡറേഷൻ ഇന്ത്യ, ഹീമോഫീലിയ സൊസൈറ്റി കൊച്ചി ചാപ്റ്റർ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. അമൃത ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രം മേധാവി ഡോ. നീരജ് സിദ്ധാർത്ഥൻ, സ്ട്രോക്ക് മെഡിസിൻ വിഭാഗം…
Read More