പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ konnivartha.com : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ 47 ഡോക്ടര്‍മാരെ കോന്നി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കോന്നി മെഡിക്കല്‍ കോളേജില്‍ പോയി ജോലി ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. കോന്നി മെഡിക്കല്‍ കോളേജിന് 2012-13ല്‍ ശ്രമം ആരംഭിക്കുകയും 2015ല്‍ കോളേജ് തുടങ്ങുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അന്നത്തെ നിയമം വച്ച് ഓരോ ജില്ലയിലും ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സജ്ജമാക്കാമായിരുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള അനുമതിയാണ് നല്‍കിയത്. അതനുസരിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഫണ്ടും അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ കോളേജ് കോന്നിയിലാണ് തുടങ്ങാന്‍…
Read More