കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റി മീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും നേരത്തെ ഉയര്‍ത്തിയിരുന്നു. ഓഗസ്റ്റ് 19, ചൊവ്വ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റി മീറ്റര്‍ ഉയര്‍ത്തിയത്. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏതു സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
Read More