കോന്നി വാര്‍ത്ത ഡോട്ട് കോം : 2025 ഓടെ സംസ്ഥാനത്തു നിന്നും ബാലവേല പൂര്‍ണമായും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ പൂര്‍ണ്ണമായും ബാലവേല വിമുക്തമാക്കുന്നതിനായി ജില്ലയിലെ കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അംഗങ്ങള്‍ക്കും, വ്യാപാരി വ്യവസായി അംഗങ്ങള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ എട്ട് കോടിയിലേറെ കുഞ്ഞുങ്ങള്‍ ബാലവേല ചെയ്യുന്നുണ്ട്. ലോകത്ത് ആറു കുഞ്ഞുങ്ങളില്‍ ഒരാള്‍ തൊഴിലാളിയാണ്. നമ്മുടെ സംസ്ഥാനത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ് ബാല്യവിമുക്ത കേരളം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചിരിക്കുന്ന പദ്ധതിയാണു ശരണ ബാല്യം. ശബരിമല മണ്ഡലകാലത്ത് കുഞ്ഞുങ്ങളെ ബാലവേല ചെയ്യിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ…
Read More